26 June Tuesday

വീണ്ടും ആര്‍എസ്എസ് ആക്രമണം; സിപിഐ എം ഏരിയ കമ്മിറ്റി അംഗത്തെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

വെബ് ഡെസ്‌ക്‌Updated: Thursday Dec 28, 2017

തിരുവനന്തപുരം > സിപിഐ എം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം എല്‍ എസ് സാജുവിനെ ആര്‍എസ്എസ് ക്രിമിനല്‍ സംഘം ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തലയ്ക്കും കൈകാലുകള്‍ക്കും ആഴത്തില്‍ വെട്ടേറ്റ സജുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
 
ബുധനാഴ്ച രാത്രി 9.30ന് ഇടവക്കോട് ജംഗ്ഷനിലാണ് സംഭവം. നിരവധി ബൈക്കുകളില്‍ മാരക ആയുധങ്ങളുമായെത്തിയ   സംഘമാണ് സാജുവിനെ തലങ്ങും വിലങ്ങും വെട്ടിയത്. ഇടവക്കോട് ജംഗ്ഷനില്‍ സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുകയായിരുന്നു സാജു. ബൈക്കില്‍ ആക്രോശിച്ചുകൊണ്ടെത്തിയ സംഘം സാജുവിനെ വെട്ടി വീഴ്ത്തുകയായിരുന്നു. വെട്ടേറ്റ് നിലത്തുവീണ സാജു അടുത്തുള്ള കടയിലേക്ക് കയറിയെങ്കിലും കടയിലിട്ടും വെട്ടു തുടര്‍ന്നു. ആദ്യം ബൈക്കിലെത്തിയ സംഘത്തിന് പിന്നാലെ നിരവധി ബൈക്കുകളിലായി ഇരുപതോളം പേര്‍ സ്ഥലത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബഹളം കേട്ട് ഓടിയെത്തിയവരാണ് സാജുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ സാജുവിന്റെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഇടവക്കോട് ജംഗ്ഷനിലെ സാജുവിന്റെ വീടിനുനേരെ രണ്ടുതവണ ആര്‍എസ്എസുകാര്‍ നേരത്തെ ബോംബെറിഞ്ഞിരുന്നു. സിപിഐ എം വഞ്ചിയൂര്‍ ഏരിയ സമ്മേളനത്തിന്റെ ഇടവക്കോടുള്ള സ്വാഗത സംഘം ഓഫീസും അടുത്തിടെ ആര്‍എസ്എസ്ബിജെപി സംഘം തീയിട്ട് നശിപ്പിച്ചിരുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top