17 December Monday

കാഞ്ഞാറിൽ ബൈക്കിൽ ലോറിയിടിച്ച്‌ യുവാവ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 29, 2018

മൂലമറ്റം> തൊടുപുഴ മൂലമറ്റം സംസ്ഥാന പാതയിൽ കാഞ്ഞാർ പാലത്തിന് സമീപം ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു . കുടയത്തൂർ വലിയംതോട്ടത്തിൽ രാജുവിന്റെ മകൻ അനന്തു (21)ആണ് മരിച്ചത്. ബൈക്കിന്റെ പിറകിലിരുന്ന റ്റി എബി (28)യെ ഗുരുതരാവസ്ഥയിൽ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ കുടയത്തൂർ മേഖല കമ്മിറ്റി മെമ്പർ ആണ് അനന്തു.

മൂലമറ്റം ഭാഗത്ത്‌ നിന്നും തൊടുപുഴ ഭാഗത്തേക്ക്‌ പോകുകയായിരുന്ന ലോറി എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴെക്കും  അനന്തു മരിച്ചിരുന്നു. അനന്തുവിന്റെ അമ്മ :ഭാമ, സഹോദരി :ശ്രീക്കുട്ടി സംസ്കാരം ഇന്ന്‌ വീട്ടുവളപ്പിൽ
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top