26 September Wednesday

കാസര്‍കോട് ജീപ്പും ലോറിയും കൂട്ടിയിടിച്ച് 5 മരണം

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018

വാഹനാപകടത്തിൽ തകർന്ന ജീപ്പ്‌

കാസര്‍കോട്>കാസര്‍കോട് ഉപ്പള നായാബസാര്‍ മംഗല്‍പ്പാടി സിഎച്ച്സിക്ക് സമീപം ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. 12 പേര്‍ക്ക് സാരമായി പരിക്കേറ്റു.ഉള്ളാള്‍ ഉച്ചിലയിലെ  ബീഫാത്തിമ(70), മകള്‍ നസീമ(38), ബീഫാത്തിമയുടെ  മകള്‍ സൌദയുടെ ഭര്‍ത്താവ് മുഷ്ത്താഖ്(41), ബീഫാത്തിമയുടെ മകള്‍ ആയിഷയുടെ മകള്‍ അസ്മ(30), അസ്മയുടെ ഭര്‍ത്താവ് ഇംത്യാസ്(35) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


 പാലക്കാട് ഗൃഹപ്രവേശനത്തില്‍ പങ്കെടുത്ത് മടങ്ങവേ തിങ്കളാഴ്ച പുലര്‍ച്ചെ 5.45നാണ് അപകടം.  ഇംത്യാസാണ് ട്രവ്ലര്‍ ജീപ്പ് ഓടിച്ചിരുന്നത്. അപകടത്തില്‍ ജീപ്പ് പൂര്‍ണമായി തകര്‍ന്നു.
 

പ്രധാന വാർത്തകൾ
Top