18 November Sunday

പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച്‌ അഞ്ചുപേർ മരിച്ചു ; മരിച്ചത്‌ ഏലപ്പാറ സ്വദേശികൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

പെരുമ്പാവൂർ (കൊച്ചി) >പെരുമ്പാവൂരിന്‌ സമീപം ബസും  കാറും കൂട്ടിയിച്ച അപകടത്തിൽബന്ധുക്കളും  സുഹൃത്തുക്കളുമടക്കം ആറുപേർ മരിച്ചൂ. പലർച്ചെ രണ്ടരയോടെ ഉണ്ടായ അപകടത്തിൽ ഇടുക്കി ഏലപ്പാറ സ്വദേശികളായ ആറ്‌പേരാണ്‌ മരിച്ചത്‌. ഒരാൾക്ക്‌ ഗുരുതര പരിക്കേറ്റു.

അപകടത്തിൽ മരിച്ച ജീനീഷ്,  വിജയൻ ,  കിരൺ,  ഉണ്ണി , ജറിൻ

അപകടത്തിൽ മരിച്ച ജീനീഷ്, വിജയൻ , കിരൺ, ഉണ്ണി , ജറിൻ

പുത്തൻപുരയ്‌ക്കൽ യേശുദാസിന്റെ മകൻ ജെറിൻ(22), ഏലപ്പാറ ഫെയർഫീൽഡ്‌ എസ്‌റ്റേറ്റിൽ സ്‌റ്റീഫന്റെ മകൻ ജീനീഷ്‌ (22), മൂലയിൽ വിൽസന്റെ മകൻ വിജയൻ,സെബ്‌മിവാരി എസ്റ്റേറ്റിൽ ഹരിയുടെ മകൻ  കിരൺ(21), ചെമ്മണ്ണ്‌ എസ്‌റ്റേറ്റിൽ റോയിയുടെ മകൻ ഉണ്ണി(20) എന്നിവരാണ്‌ മരിച്ചത്‌.

ജെറിന്റെ സഹോദരൻ ജിബിൻ ,  സുജിത്ത്‌  എന്നിവരെ ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്‌റ്റ്‌ ബസും കാറുമാണ്‌ കൂട്ടിയിടിച്ചത്‌. ഒമാനിലേക്ക്‌ പോകുന്ന ജിബിനെ  കൊണ്ടുവിടാൻ  നെടുമ്പശേരി വിമാനത്താവളത്തിലേക്ക്  പോകുകയായിരുന്നു ഇവർ. ഏഴുപേരാണ്‌ കാറിലുണ്ടായിരുന്നത്‌. കാർ പുർണമായും ബസിനുള്ളിലേക്ക്‌ ഇടിച്ച കയറിയ നിലയിലാണ്‌. വല്ലം ഭാഗത്ത്‌വെച്ച്‌ തടിലോറിയെ മറികടന്ന്‌ വന്ന കാർ ബസിലിടിക്കുകയായിരുന്നുവെന്ന്‌ പറയുന്നു.



 

പ്രധാന വാർത്തകൾ
Top