25 September Tuesday

ചേർത്തലയിൽ ലോറിയിൽ വോൾവോ ബസിടിച്ച്‌ ഒരു മരണം; 11 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 19, 2018

ആലപ്പുഴ> ദേശീയപാതയിൽ ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ വോൾവോ ബസിടിച്ച് ബസ് ക്ലീനർ കോയമ്പത്തൂർ സ്വദേശി മനോജ് കുമാർ (28) മരിച്ചു. ബസ് യാത്രക്കാരായ 11 പേർക്ക് പരിക്കേറ്റു.

ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല.
മനോജ് കുമാറിന്റെ മൃതദേഹം ചേർത്തല താലൂക്കാശുപത്രി മോർച്ചറിയിൽ.  എ വൺ ഗ്രൂപ്പിന്റേതാണ് ബസ്

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top