14 November Wednesday

പാലായില്‍ റോഡ് മുറിഞ്ഞു കടക്കുന്നതിനിടെ ടെമ്പോ വാനിടിച്ച് യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

കോട്ടയം > റോഡ് മുറിഞ്ഞു കടക്കുന്നതിനിടെ ടെമ്പോ വാനിടിച്ച് യുവാവ്  മരിച്ചു. പാലാ - പൊന്‍കുന്നം റോഡില്‍ റോഡു മുറിച്ചു കടക്കവേ പൊന്‍കുന്നം പ്രശാന്ത് നഗര്‍ ചിറയില്‍ വേണുഗോപാലിന്റെ മകന്‍ ജിഷ്ണു (വിശാഖ് - 21) വാണ് അപകടത്തില്‍ മരിച്ചത്. റോഡ് മുറിച്ചു കടക്കുമ്പോള്‍  യുവാവിനെ പുറകെയെത്തിയ ടെമ്പോ ട്രാവലറിടിക്കുകയായിരുന്നു. ഇന്ന് രാത്രി എട്ടരയ്ക്കായിരുന്നു അപകടം.

എറണാകുളത്തു നിന്നുള്ള സ്വകാര്യബസില്‍ വന്ന് സ്റ്റോപ്പിലിറങ്ങിയ ജിഷ്ണു എതിര്‍വശത്തേക്ക് റോഡിനു കുറുകെ നടക്കുമ്പോള്‍ പിന്നാലെയെത്തിയ വാഹനമിടിച്ചു തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ പ്രദേശവാസികള്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷൊര്‍ണൂരില്‍ നിന്ന് റാന്നിയിലേക്ക് പോയ സംഘം സഞ്ചരിച്ച ട്രാവലറാണിടിച്ചാണ് അപകടം. പൊന്‍കുന്നം എസ്‌ഐ എ സി മനോജ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യാശുപത്രിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

ബംഗളുരുവില്‍ കണ്‍സള്‍ട്ടന്‍സി കമ്പനി ജീവനക്കാരനായി ജോലി ചെയത്  വരികയായിരുന്നു ജിഷ്ണു.അച്ഛന്‍ വേണുഗോപാല്‍ വിനായക ട്രാവല്‍സിലെ ഡ്രൈവറാണ്. അമ്മഉഷ. സഹോദരന്‍വിഷ്ണു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top