16 July Monday

ഒഞ്ചിയത്ത് ആര്‍എംപിയില്‍ നിന്നും കൂട്ടരാജി; ഏരിയ കമ്മറ്റിയംഗം ഉള്‍പ്പടെ 10 പേര്‍ കുടുംബസമേതം സിപിഐ എമ്മിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Nov 6, 2017

വടകര > ഒഞ്ചിയത്ത് ആര്‍എംപിയില്‍ നിന്ന് കൂട്ടരാജി. ഏരിയ കമ്മറ്റിയംഗം ഉള്‍പ്പടെ 10 പേര്‍ കുടുംബസമേതം രാജിവെച്ച് സിപിഐ എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. സിപിഐ എം ലോക്കല്‍ സമ്മേളനത്തിന്റെ പൊതുസമ്മേളനവേദിയില്‍ കുടുംബസമേതമെത്തിയാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്. പ്രവര്‍ത്തകരെ നേതാക്കള്‍ മാലയിട്ട് സ്വീകരിച്ചു.

ആര്‍എംപി ഏരിയ കമ്മറ്റിയംഗവും സ്ഥാപകനേതാവുമായ എം പ്രഭാകരന്‍, ലോക്കല്‍ കമ്മറ്റിയംഗം ടി ഭാസ്‌ക്കരന്‍, ബ്രാഞ്ച് സെക്രട്ടറി എം സുരേഷ്, സജീവ പ്രവര്‍ത്തകരായ പറമ്പത്ത് ബാബു, മക്കത്ത്ബാലന്‍, ആര്‍എംപി ബാന്റ്‌വാദ്യസംഘത്തിന്റെ ലീഡര്‍ വി ടി കെ വിനോദ്, തെക്കെമലോല്‍ മണി, ജലീല്‍ എന്നിവരാണ് രാജിവെച്ച് സിപിഐ എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ആര്‍എംപിയുടെ രാഷ്ടീയ പാപ്പരത്തത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ ആര്‍എംപി വിടുമെന്ന് ഇവര്‍ അറിയിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top