14 December Friday

വലത് തീവ്രവാദികള്‍ ഇന്ത്യയില്‍ വന്‍തോതില്‍ നുണ പ്രചരിപ്പിക്കുന്നതായി ബിബിസി പഠനം

വെബ് ഡെസ്‌ക്‌Updated: Monday Nov 12, 2018

കൊച്ചി> ഇന്ത്യയില്‍ "വലതുപക്ഷ തീവ്രദേശീയവാദികള്‍' വന്‍തോതില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നതായി ബിബിസി പഠനം. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നവരില്‍  ചിലരെ  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വിറ്ററിലും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സാമൂഹ്യമാധ്യമ വേദികളിലും കാണുന്നുണ്ടെന്നും പഠനം പറയുന്നു. ഇക്കാര്യത്തില്‍ വലതുപക്ഷത്തിന് വളരെ സംഘടിതവും ശക്തവുമായ  സംവിധാനമുണ്ടെന്നും പഠനം നിരീക്ഷിയ്ക്കുന്നു.ബിജെപിയുടെയും സംഘപരിവാറിന്റെയും പേര് പറയാതെയാണ് റിപ്പോര്‍ട്ട്.

പഠനത്തിനു വിധേയമാക്കിയവരുടെ ഫോണുകള്‍ അവരുടെ അനുമതിയോടെ നിരീക്ഷിച്ചായിരുന്നു പഠനം എന്ന് ബിബിസി പറയുന്നു. ഇന്ത്യയില്‍ 16000 ട്വിറ്റര്‍ അക്കൌണ്ടും 3000 ഫേസ്‌ബുക്ക്പേജുകളും പഠനസംഘം നിരീക്ഷിച്ചു. ഇന്ത്യയ്ക്ക് പുറമേ നൈജീരിയ,കെനിയ എന്നീ രാജ്യങ്ങളിലും പഠനം നടത്തിയിരുന്നു.റിപ്പോര്‍ട്ട് ഇന്നാണ് പുറത്തുവിട്ടത്. മുഖ്യധാരാ മാധ്യമങ്ങളോട് ജനങ്ങള്‍ക്കുണ്ടാകുന്ന അവിശ്വാസം മുതലെടുത്താണ് മൂന്നു രാജ്യങ്ങളിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നത്

വാട്സ്ആപ്പ് വഴി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചത് ഇന്ത്യയില്‍ വന്‍തോതില്‍ അക്രമങ്ങള്‍ക്ക് ഇടയാക്കിയതായി ബിബിസി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒരുവര്‍ഷത്തില്‍ 32 പേര്‍ വ്യാജപ്രചരണങ്ങള്‍ മൂലം കൊല്ലപ്പെട്ടതായി ബിബിസി തന്നെ നടത്തിയ മറ്റൊരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. കെനിയയില്‍ പണ സംബന്ധമായ വ്യാജ സന്ദേശങ്ങളും നൈജീരിയയില്‍ ഭീകരപ്രവര്‍ത്തനത്തെയും പട്ടാളത്തെയും പറ്റിയുള്ള വ്യാജ വാര്‍ത്തകളുമാണ് കൂടുതലായി പ്രചരിയ്ക്കുന്നത്.

 




മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top