15 November Thursday

റിസര്‍വ് ബാങ്കിന്റെ ക്രൂരത: പ്രളയക്കെടുതിക്കിടയിലും പരീക്ഷയുമായി മുന്നോട്ട്

വെബ് ഡെസ്‌ക്‌Updated: Thursday Aug 16, 2018

കൊച്ചി> കനത്ത മഴക്കെടുതിയ്ക്കിടയിലും പരീക്ഷ നടത്തി ഉദ്യോഗാര്‍ഥികളെ വലച്ച് റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്ക് ഓഫീസര്‍ ഗ്രേഡ് ബി തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷയാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കേന്ദ്രങ്ങളില്‍ വ്യാഴാഴ്ചത്തേക്ക് നിശച്ചയിച്ചിരുന്നത്. പല ജില്ലകളിലും നഗരത്തിനു പുറത്താണ് പരീക്ഷാ കേന്ദ്രം.ഇടുക്കി വയനാട് ഒഴികെയുള്ള 12 ജില്ലകളിലും നാഗര്‍കോവിലിലുമാണ് കേരളത്തിലുള്ളവര്‍ക്ക് പരീക്ഷാകേന്ദ്രം. പലര്‍ക്കും സ്വന്തം ജില്ലയിലല്ല പരീക്ഷാകേന്ദ്രം. എണ്ണായിരത്തോളം പേരാണ് പരീക്ഷ എഴുതാനുള്ളത്.

കേരളത്തിലെ പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവെക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം മേഖലാഓഫീസില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബാങ്ക് കനിഞ്ഞില്ല. പലയിടത്തും പരീക്ഷാ കേന്ദ്രം തന്നെ വെള്ളത്തിലാണ്. വാഹനത്തില്‍ എത്തിപ്പെടാന്‍ കഴിയാത്ത ഇടങ്ങളാണ് പലതും. പുന: പരീക്ഷ നടത്താന്‍ ബാങ്ക് തയ്യാറായില്ലെങ്കില്‍ എണ്ണായിരത്തോളം ഉദ്യോഗാര്‍ഥികളില്‍ ഭൂരിപക്ഷം പേര്‍ക്കും അവസരം നഷ്ടമാകും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top