21 November Wednesday

ഇതു കണ്ടൊന്നും പേടിച്ചോടില്ല, മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നുമില്ല: രമ്യാ നമ്പീശന്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 15, 2018

കൊച്ചി > ഡബ്ല്യുസിസിക്കെതിരെ എഎംഎംഎ ഭാരഗവാഹികള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ പേരില്‍ പേടിച്ചോടില്ലെന്ന് രമ്യാ നമ്പീശന്‍. തങ്ങള്‍ പറഞ്ഞതിനെ നേരെ വിപരീതമാക്കി ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നെഗറ്റീവ് ഇമേജുണ്ടാക്കാനുള്ള ശ്രമമാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും പിന്മാറില്ല, ഇനിയും പോരാടുമെന്നും രമ്യ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറില്‍ പറഞ്ഞു.

സത്യമെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. ഡബ്ല്യുസിസി എഎംഎംഎ അടക്കമുള്ള മറ്റെല്ലാ സംഘടനകള്‍ക്കും എതിരാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിക്കുന്നത്. അത്തരത്തില്‍ ഒരു മോശം ഉദ്ദേശം ഡബ്ല്യുസിസിക്കില്ല. എന്നാല്‍ ഈ സംഘടനകള്‍ക്കും സിനിമാ മേഖലയ്ക്കും ഉള്ളില്‍ ശുദ്ധീകരണം വേണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. ദിപീന് രാജി വെച്ചിട്ടുണ്ടെങ്കില്‍ അത് ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസിന്റെ ഉള്ളിലേക്കല്ല, സംഘടനയില്‍ നിലനില്‍ക്കുന്ന അനീതിയെയാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് എഎംഎംഎയില്‍ നടക്കുന്നതെന്നും രമ്യ പറഞ്ഞു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top