21 October Sunday

ദുരിതാശ്വാസ നിധി: മാതൃക കാട്ടി വിദ്യാര്‍ഥികള്‍; സ്‌കൂളുകൾ നൽകിയത‌് 14.79 കോടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒരു മണിക്കൂറ് കൊണ്ട് സമാഹരിച്ച പത്ത് ലക്ഷം രൂപ മുഖ്യമന്ത്രി ദുരിതാശ്വസ നിധിയിലേക്ക് മന്ത്രി ടിപി രാമകൃഷ്ണന്‍ കൈവശം കൈമാറുന്നു. എ പ്രദീപ് കുമാര്‍ എംഎല്‍എ സമീപം. (ഫയല്‍ ചിത്രം)

തിരുവനന്തപുരം > പ്രളയദുരിതാശ്വാസ നിധിയിലേക്ക‌് വ്യാഴാഴ്ച പകൽ മൂന്നുവരെ സ്കൂൾ കുട്ടികൾ നൽകിയത‌് 14.79 കോടി രൂപ.  14522 സ്കൂളുകളിൽ നിന്നായാണ‌് തുക സമാഹരിച്ചത‌്. മലപ്പുറം (2.48 കോടി), കോഴിക്കോട് (2.34 കോടി) ജില്ലകളിൽ നിന്നാണ് കൂടുതൽ തുക രേഖപ്പെടുത്തിയത്.

ഹൈസ്കൂൾതലം വരെയുള്ള സർക്കാർ, എയ്ഡഡ് അംഗീകൃത അൺ എയ്ഡഡ് വിഭാഗങ്ങളിലെ 12265 സ്കൂളുകളിലെ വിദ്യാർഥികൾ 11.20 കോടി സംഭാവനയായി നൽകി. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ 1972 സ്കൂളുകൾ 2.54 കോടി രൂപ ശേഖരിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയവിദ്യാലയം, നവോദയ ഉൾപ്പെടെയുള്ള 285 സ്കൂളുകളിൽനിന്നായി 1.04 കോടി സമാഹരിച്ചു.

സ്കൂൾ തലത്തിൽ കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ (10.05 ലക്ഷം), തൃശൂർ വടക്കേക്കാട്   ഐസിഎഇ ഹയർ സെക്കൻഡറി സ്കൂൾ (10 ലക്ഷം), മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ (5.42 ലക്ഷം), തിരുവനന്തപുരം വഴുതക്കാട് ചിന്മയ വിദ്യാലയം (അഞ്ചു ലക്ഷം) എന്നിവയാണ് കൂടുതൽ തുക ശേഖരിച്ചത്. 522 പ്രളയബാധിത വിദ്യാലയങ്ങളിൽ 496 സ്കൂളുകളിലെ വിദ്യാർഥികളും സംഭാവന നൽകി എന്നതും ശ്രദ്ധേയമാണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top