14 November Wednesday

പഴയന്നൂര്‍ ഗ്രാമ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം നല്‍കി

സ്വന്തം ലേഖകന്‍Updated: Sunday Sep 2, 2018

പഴയന്നൂര്‍ > പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ സംഭാവന നല്‍കി.പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജന്‍ യു ആര്‍ പ്രദീപ് എംഎല്‍എയ്ക്ക് തുകയുടെ ചെക്ക് കൈമാറി.വൈസ് പ്രസിഡന്റ് കെ പി ശ്രീജയന്‍,പഞ്ചായത്ത് സെക്രട്ടറി ആര്‍ ശ്യാംകുമാര്‍,പഞ്ചായത്തംഗങ്ങളായ പിഎസ് സുലൈമാന്‍,എന്‍ വി നാരായണന്‍ കുട്ടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പൊതുജനങ്ങള്‍ക്ക് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കാന്‍ പ്രത്യേകം കൗണ്ടര്‍ ആരംഭിച്ചതായി പ്രസിഡന്റ് ശോഭന രാജന്‍ അറിയിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top