26 September Wednesday

ബാർ കോഴക്കേസ‌്: പുനരന്വേഷണം വേണം- വിജയരാഘവൻ

സ്വന്തം ലേഖകൻUpdated: Tuesday Jul 31, 2018

തിരുവനന്തപുരം > ബാർ കോഴക്കേസിൽ കെ എം മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ട‌് അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച അന്തിമ റിപ്പോർട്ട‌് തള്ളണമെന്നും പുതിയ അന്വേഷണത്തിന‌് ഉത്തരവിടണമെന്നും അഭ്യർഥിച്ച‌് എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ വിജിലൻസ‌് കോടതിൽ തടസഹർജി ഫയൽ ചെയ‌്തു. വൈക്കം വിശ്വൻ എൽഡിഎഫ‌് കൺവീനർ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്നാണ‌് വിജയരാഘവൻ പുതിയ തടസഹർജി ഫയൽ ചെയ‌്തത‌്.

ബാർ കോഴക്കേസിൽ ചില സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ‌് അന്വേഷണ ഉദ്യേഗസ്ഥൻ  കെ എം മാണിയെ കുറ്റവിമുക്തനാക്കണമെന്ന‌് ആവശ്യപ്പെട്ട‌് അന്തിമ റിപ്പോർട്ട‌് സമർപ്പിച്ചത‌്. ആരോപണം സംബന്ധിച്ച‌് അന്വേഷിച്ച‌് കോടതി മുമ്പാകെ തെളിവുഹാജരാക്കുകമാത്രമാണ‌് അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ. അതിനപ്പുറം തെളിവുകൾ വിശകലനം ചെയ്യാനുള്ള അധികാരം അന്വേഷണ ഉദ്യോഗസ്ഥനില്ല. അതുകൊണ്ടു തന്നെ ബാർ കോഴക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ ഈ നടപടി തെറ്റാണ‌്. ഇപ്പോൾ സമർപ്പിക്കപ്പെട്ടിട്ടുള്ള അന്തിമ റിപ്പോർട്ട‌് പക്ഷപാതപരവും ആരോപണ വിധേയനെ നിയമത്തിന്റെ പിടിയിൽനിന്ന‌് രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതുമാണെന്ന‌് വിജയരാഘവൻ ചൂണ്ടിക്കാട്ടി. കേസ‌് ആഗസ‌്ത‌് ആറിന‌് വീണ്ടും പരിഗണിക്കും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top