21 September Friday

എലിപ്പനി നിയന്ത്രണ വിധേയം

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018

കോഴിക്കോട‌്
എലിപ്പനി ഭീതിയിലായിരുന്ന കോഴിക്കോട‌് ജില്ലയിൽ സ്ഥിതി നിയന്ത്രണ വിധേയമായി. ഞായറാഴ‌്ച ഒരാൾക്കും രോഗം സ്ഥിരീകരിച്ചില്ല.  തുടർച്ചയായ ആറാം ദിവസവും മരണം റിപ്പോർട്ട‌് ചെയ‌്തിട്ടില്ല.

ലക്ഷണങ്ങളുമായി ചികിത്സയ‌്ക്കെത്തിയ അഞ്ച‌ു പേർക്ക‌് മാത്രമാണ‌് രോഗം സംശയിക്കുന്നതെന്നത‌് ആശ്വാസകരമാണ‌്. ഓരോ ദിവസം കഴിയുന്തോറും രോഗവ്യാപനത്തിൽ നല്ല കുറവുണ്ട‌്.

ആഗസ‌്ത‌് അവസാനവാരവും ഈ മാസം തുടക്കത്തിലും എലിപ്പനി കേസുകൾ കൂടുതലായിരുന്നു. പ്രളയത്തിനുശേഷം എലിപ്പനി സ്ഥിരീകരിച്ച‌് ഏഴ‌ു പേരാണ‌് മരിച്ചത‌്. ഇതിൽ നാലുപേരും ഈ മാസമാണ‌് മരിച്ചത‌്. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി  രോഗവ്യാപനത്തിൽ നല്ല  കുറവുണ്ടാക്കാനായി.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രളയബാധിത മേഖലകളും പകർച്ചവ്യാധി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top