17 November Saturday

എലിപ്പനി: പ്രതിരോധ മരുന്നിന് സംസ്ഥാനത്ത് ക്ഷാമമില്ല; ജനങ്ങള്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം: മന്ത്രി കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

തിരുവനന്തപുരം > എലിപ്പനിയെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പനി നിയന്ത്രണവിധേയമാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ.  പ്രതിരോധ മരുന്നിന് സംസ്ഥാനത്ത് ക്ഷാമമില്ല എല്ലാ വിധത്തിലുള്ള പ്രതിരോധ മരുന്നുകളും സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും എത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രതിരോധ മരുന്നുകള്‍   യാഥാക്രമം കഴിക്കാത്തതാണ് മരണസംഖ്യ ഉയരാന്‍ കാരണം. ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

ആയിരക്കണക്കിന് ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങിയിട്ടും വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രമെ എലിപ്പനിയുടെ രോഗലക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുള്ളു. അതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. എലിപ്പനിയുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ആരോഗ്യമേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കോഴിക്കോട് വെച്ച് ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top