18 November Sunday

എലിപ്പനി പ്രതിരോധ പ്രവര്‍ത്തനം: മുഖ്യമന്ത്രി ആരോഗ്യമന്ത്രിയുമായി ഫോണില്‍ ചര്‍ച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

തിരുവനന്തപുരം> എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി ഫോണില്‍ ചര്‍ച്ച ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍.നിലവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.എലിപ്പനി പടരാനിടയുള്ള മേഖലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ ഇത്തരം മേഖലകളിലെത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുവെന്ന് ഉറപ്പു വരുത്തണം.

 ദൈനംദിന വിലയിരുത്തലുകളും നിരീക്ഷണവും തുടരണമെന്നും മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കുന്നതിനൊപ്പം മറ്റ്പകര്‍ച്ച വ്യാധികള്‍ക്കെതിരെയുള്ള മുന്‍കരുതല്‍ നടപടികളും ജാഗ്രതയോടെ നടത്തേണ്ടതുണ്ട്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം പോലെ തന്നെ ഒത്തൊരുമയോടെ കേരളീയരാകെ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികള്‍ ആകണം എന്നഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top