18 September Tuesday

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന യുവാവിന്‌ വധശിക്ഷ

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018


റായ‌്പുർ > ബധിരയും മൂകയുമായ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച‌് കൊലപ്പെടുത്തിയ യുവാവിന‌് വധശിക്ഷ. മൃതദേഹം മറവുചെയ്യാൻ സഹായിച്ച ബാലികയുടെ അമ്മയ‌്ക്ക‌് തടവുശിക്ഷയും ദുർഗ‌് ജില്ലയിലെ പ്രത്യേക കോടതി ജഡ‌്ജി വിധിച്ചു. 2015ലാണ‌് കേസിനാസ‌്പദമായ സംഭവം. അമൃത‌് സിങ്ങി (23)നാണ‌് വധശിക്ഷ. ബാലികയുടെ അമ്മയുമായ കുന്തി സോന (42)യാണ‌് തെളിവ‌് നശിപ്പിക്കാൻ കൂട്ടുനിന്നത‌്.

പ്രധാന വാർത്തകൾ
Top