21 September Friday

ജലന്ധര്‍ ബിഷപ്പിന്റെ പീഡനത്തെ കുറിച്ച് കന്യാസ്ത്രി പരാതി പറഞ്ഞിരുന്നതായി പാലാ ബിഷപ്പിന്റെ മൊഴി

സ്വന്തം ലേഖകന്‍Updated: Saturday Jul 14, 2018

കോട്ടയം > ജലന്ധര്‍ ബിഷപ്പിന്റെ പീഡനം സംബന്ധിച്ച് കന്യാസ്ത്രി തന്നോട് വാക്കാല്‍ പരാതി പറഞ്ഞിരുന്നുവെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കി. പരാതിയില്‍ തനിക്ക് എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. കര്‍ദ്ദിനാളിന് രേഖാമൂലം പരാതി നല്‍കാന്‍ താന്‍ കന്യാസ്ത്രീയോട് നിര്‍ദ്ദേശിച്ചു

അവര്‍ പരാതി പറയാന്‍ എത്തിയ തീയതി ഓര്‍മിക്കുന്നില്ലന്നും ബിഷപ് പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി സുഭാഷ് അറിയിച്ചു. ശനിയാഴ്ച പകല്‍ ഒന്നരയോടെയാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പാലാ ബിഷപ്പ് ഹൗസില്‍ എത്തി മെത്രാന്റെ മൊഴി രേഖപ്പെടുത്തിയത്.

 

പ്രധാന വാർത്തകൾ
Top