19 September Wednesday

കുമ്പസാര രഹസ്യത്തിന്റെ പേരില്‍ ലൈംഗിക ചൂഷണം; മൂന്നാം പ്രതി അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018

തിരുവല്ല > കുമ്പസാര രഹസ്യം പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നാം പ്രതിയായ ഫാ: ജോണ്‍സണ്‍ വി മാത്യു അറസ്റ്റിലായി. കോഴഞ്ചേരിയിലെ ഒരു വീട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി തിരുവല്ല ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചു. ജോണ്‍സണ്‍ വി മാത്യൂവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു.

പ്രതികളിലൊരാളായ കറുകച്ചാല്‍ കരുണഗിരി ആശ്രമത്തിലെ ഫാ. ജോബ് മാത്യു കഴിഞ്ഞദിവസം കൊല്ലത്തു ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനു മുന്‍പാകെ കീഴടങ്ങിയിരുന്നു. ഇയാളുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിച്ചില്ല. തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.ഇയാളെ റിമാന്റ് ചെയ്തിരുന്നു.

കീഴടങ്ങാന്‍ പ്രത്യേക സമയം അനുവദിക്കണമെന്നും ജാമ്യ ഹര്‍ജി പരിഗണിക്കണന്നും പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും ഹൈക്കോടതി അംഗീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് വൈദികന്‍ കീഴടങ്ങിയത്

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top