17 November Saturday

രാഷ‌്ട്രപതി മടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018

രാഷ്ട്രപതി രാംനാഥ് കോവിന്ദിനു കൊച്ചി നാവിക സേന ആസ്ഥാനത്ത് മന്ത്രി വി എസ് സുനിൽകുമാർ യാത്രയയപ്പ് നൽകുന്നു


കൊച്ചി
രണ്ടുദിവസത്തെ കേരള സന്ദർശനത്തിനുശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് മടങ്ങി.  കൊച്ചി ഐഎൻഎസ് ഗരുഡ നേവൽ എയർ  സ്റ്റേഷനിൽനിന്ന് ചൊവ്വാഴ‌്ച വൈകിട്ടാണ‌് രാഷ‌്ട്രപതി ഡൽഹിയിലേക്ക‌് പോയത‌്. ഗവർണർ പി സദാശിവം, പത്നി സരസ്വതി, മന്ത്രി വി എസ് സുനിൽകുമാർ, വൈസ് അഡ്മിറൽ അനിൽകുമാർ ചൗള,  ഡിജിപി ലോക‌്‌നാഥ് ബെഹ്റ, പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ജില്ലാ കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള, ഐ ജി വിജയ് സാക്കറെ, കമീഷണർ എം പി ദിനേശ് തുടങ്ങിയവർ രാഷ്ട്രപതിയെ യാത്രയയക്കാൻ എത്തി.

ചൊവ്വാഴ‌്ച രാവിലെ ഹൈക്കോടതി ജഡ്ജിമാരോടൊപ്പം  രാഷ‌്ട്രപതി ബോൾഗാട്ടിയിൽ പ്രഭാതഭക്ഷണം കഴിച്ചു.  രാഷ്ട്രപതിയെ ഗവർണർ പി സദാശിവവും ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ചേർന്ന് സ്വീകരിച്ചു, ഡിജിപി ലോക‌്‌നാഥ് ബെഹ്റ, പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ജില്ലാ കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള, ഹൈക്കോടതി രജിസ്ട്രാർ ജനറൽ എൻ അനിൽകുമാർ, കമീഷണർ എം പി ദിനേശ്, തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് ജഡ്ജിമാരെ രജിസ്ട്രാർ ജനറൽ രാഷ്ട്രപതിക്ക് പരിചയപ്പെടുത്തി. പ്രഭാതഭക്ഷണത്തിനുശേഷം ജഡ്ജിമാർക്കൊപ്പം  ഫോട്ടോ സെഷനിലും രാഷ്ട്രപതി പങ്കെടുത്തു. തുടർന്ന‌് തൃശൂരിലെ വിവിധ പരിപാടികളിലും പങ്കെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top