Top
16
Tuesday, January 2018
About UsE-Paper

സുധീരന്‍ പറഞ്ഞതില്‍ കാര്യമുണ്ട്; സോളാര്‍ റിപ്പോര്‍ട്ട് ഗുരുതരം: ചെന്നിത്തല

Friday Nov 10, 2017
വെബ് ഡെസ്‌ക്‌


കൊച്ചി>സോളാര്‍ റിപ്പോര്‍ട്ട് അതീവ ഗൌരവതരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതുതന്നെയാണ് വി എം സുധീരനും ഇന്നലെ അഭിപ്രായപ്പെട്ടത്. അതിനാലാണ് കോണ്‍ഗ്രസ് ഈ അന്വേഷണ റിപ്പോര്‍ട്ടിനെ ഗൌരവപൂര്‍വ്വം പഠിച്ചു നടപടിയെടുക്കുമെന്ന് പറഞ്ഞത്. റിപ്പോര്‍ട്ട് അതീവ ഗുരുതരമാണെന്ന് വി എം സുധീരന്‍ അഭിപ്രായപ്പെട്ടിരുന്നു.

സോളാര്‍ കേസ് പ്രതി സരിത നായര്‍ ഇന്നലെ തന്നെ പറ്റി പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുണ്ടെങ്കില്‍ പരസ്യപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടെന്നാണ്   സരിത ഇന്നലെ വെളിപ്പെടുത്തിയത്. ജോയ് എന്ന അഭിഭാഷകന്റെ ഫോണില്‍ നിന്ന് വിളിച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്. മാത്രമല്ല തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് പരസ്യപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടതായി സരിത വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇന്ന് ചെന്നിത്തല നിഷേധിച്ചത്.
 

Related News

കൂടുതൽ വാർത്തകൾ »