12 December Wednesday

ശബരിമലയിലെ അക്രമം: ആര്‍എസ്എസിനെ ന്യായീകരിച്ച‌് ചെന്നിത്തല

സ്വന്തം ലേഖകൻUpdated: Monday Nov 19, 2018

കൊച്ചി > ശബരിമലവിഷയത്തിൽ അതിക്രമം കാട്ടുന്ന ആർഎസ‌്എസ‌ിനെ ന്യായീകരിച്ച‌് പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തല. ഞായറാഴ‌്ച സന്നിധാനത്ത‌് പ്രശ‌്നമുണ്ടാക്കിയത‌് യഥാർഥഭക്തന്മാരാണെന്ന‌് ചെന്നിത്തല കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. 

ശബരിമലവിഷയത്തിൽ 20 മിനിട്ടിലേറെ വാർത്താസമ്മേ‌ളനത്തിൽ സംസാരിച്ച ചെന്നിത്തല, ആർഎസ‌്എസിനെതിരെ ഒരക്ഷരം മിണ്ടിയില്ല. ഇക്കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ പ്രകോപിതനായ പ്രതിപക്ഷനേതാവ‌്, ഇത്തരം ചോദ്യങ്ങൾ വേണ്ടെന്നും പറഞ്ഞു. സന്നിധാനത്ത‌് എറണാകുളത്തുനിന്നുള്ള ആർഎസ‌്എസ‌് നേതാവിന്റെ നേതൃത്വത്തിലാണ‌് പ്രതിഷേധിച്ചതെന്നു മാധ്യമപ്രവർത്തകർ പറഞ്ഞപ്പോഴും ചെന്നിത്തല പ്രതികരിച്ചില്ല. കേന്ദ്രത്തിൽ അയോധ്യവിഷയം ബിജെപി ഉയർത്തിക്കാട്ടുന്നതിനെക്കുറിച്ച‌് ചോദിച്ചപ്പോൾ അതിനെ ഇതുമായി കൂട്ടിക്കുഴയ‌്ക്കേണ്ട ആവശ്യമില്ലെന്നാണ‌് ചെന്നിത്തല പറഞ്ഞത‌്.

ആർഎസ‌്എസ‌് വിഷയം ചൂണ്ടിക്കാട്ടിയവരോട‌് മുസ്ലിംലീഗ‌് നേതാവ‌് കുഞ്ഞാലിക്കുട്ടിയാണ‌് മറുപടി പറഞ്ഞത‌്. ശബരിമലവിഷയത്തിൽ രാഷ‌്ട്രീയമുതലെടുപ്പാണ‌് ആർഎസ‌്എസ‌ും ബിജെപിയും എൽഡിഎഫ‌് സർക്കാരും നടത്തുന്നതെന്ന ഒഴുക്കൻമറുപടിയാണ‌് കുഞ്ഞാലിക്കുട്ടിയിൽനിന്നുമുണ്ടായത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top