Top
21
Tuesday, November 2017
About UsE-Paper

രാമലീല: തിയറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം വേണമെന്ന് ടോമിച്ചന്‍ മുളകുപാടം

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌


കൊച്ചി> ദിലീപ് നായകവേഷത്തിലുള്ള രാമലീല സിനിമ റിലീസ് ചെയ്യാന്‍ പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമ റിലീസ് ചെയ്യുന്ന തിയറ്റര്‍കള്‍ക്ക് സംരക്ഷണം തേടിയാണ് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ഹര്‍ജി നല്‍കിയത്. നടിലെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചന കേസില്‍ റിമാന്‍ഡിലാണ് ദിലീപ്. ദിലീപ് അറസ്റ്റിലായതോടെ രാമലീലയുടെ റിലീസ് പല തവണ മാറ്റിവെച്ചിരുന്നു. ഈ മാസം 28നാണ് ബിഗ് ബജറ്റ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.