18 December Tuesday

ഇനി വ്രതാനുഷ്ഠാന നാളുകൾ

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

റമദാന്‌ തുടക്കം. ഇനി വ്രതശുദ്ധിയുടെ നാളുകൾ ഫോട്ടോ: ജഗത്‌ലാൽ


മലപ്പുറം/കോഴിക്കോട‌്
ഇസ്ലാംമത വിശ്വാസികൾക്ക‌് ഇനി വ്രതാനുഷ്ഠാനത്തിന്റെ നാളുകൾ. വിശ്വാസികൾ ഒരുമാസക്കാലം ഖുർ ആൻ പാരായണത്തിനൊപ്പം ആരാധനയിലും സത‌്കർമങ്ങളിലും മുഴുകും. ചൊവ്വാഴ‌്ച മാസപ്പിറവി കാണാതിരുന്നതോടെയാണ‌് വ്യാഴാഴ‌്ച  വ്രതം ആരംഭിക്കുന്നത‌്. ഇത്തവണ കേരളത്തിനൊപ്പം വിദേശരാജ്യങ്ങളിലും റമദാൻ വ്രതം ആരംഭിക്കുന്നതും നോമ്പിന്റെ പകുതിയോളം ദിനങ്ങൾ വേനൽക്കാലത്തായതും പ്രത്യേകതയാണ‌്.

വ്രതാനുഷ്‌ഠാനത്തിന‌് തുടക്കംകുറിച്ച‌് ബുധനാഴ‌്ച രാത്രിയോടെ പള്ളികളിൽ തറാവീഹ‌് നമസ‌്കാരം  തുടങ്ങി. വരുംദിവസങ്ങളിൽ പള്ളികളിൽ ഖുർ ആൻ ഓതിത്തീർക്കും.  ഇമാമുമാരുടെ നേതൃത്വത്തിൽ നമസ‌്കാര ചടങ്ങുകൾ നടക്കും. പള്ളികളിലും മദ്രസകളിലും റമദാൻ പ്രഭാഷണങ്ങളും പഠന ക്ലാസുകളുമുണ്ടാകും.

വ്രതാനുഷ‌്ഠാനം പൂർത്തിയാക്കി ചെറിയ പെരുന്നാളിനെ വരവേൽക്കുന്നതോടെ റമദാന് പരിസമാപ്തിയാകും.

പ്രധാന വാർത്തകൾ
Top