21 November Wednesday

പ്രളയക്കെടുതി: ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ സൗജന്യമായി 25 സെന്റ് ഭൂമി നല്‍കി ബാങ്ക് ജീവനക്കാരന്‍

സ്വന്തം ലേഖകന്‍Updated: Wednesday Aug 29, 2018

കൊച്ചി > ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ 25 സെന്റ് ഭൂമി സൗജന്യമായി നല്‍കി ബാങ്ക് ജീവനക്കാരന്‍. യൂണിയന്‍ ബാങ്ക് കോതമംഗലം ശാഖയിലെ ക്ലാര്‍ക്കും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) കോതമംഗലം ഏരിയാ പ്രസിഡന്റുമായ  തൃക്കാരിയൂര്‍ പള്ളിക്കുഴി വീട്ടില്‍ പി പി അനില്‍കുമാറാണ് ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന 20 സെന്റ് ഭൂമി നല്‍കുന്നത്.

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങള്‍ക്ക് വീടു വയ്ക്കാനായി നാല് സെന്റ് ഭൂമി വീതം  നല്‍കാനാണ് തീരുമാനം. കുടുംബസ്വത്തായി ലഭിച്ച ഭൂമിയാണ് വിട്ടുകൊടുക്കുന്നതെന്ന് അനില്‍കുമാര്‍ പറഞ്ഞു. അനില്‍കുമാറിന്റെയും സഹോദരന്‍മാരായ ശിവന്‍, ചന്ദ്രന്‍, ഗോപാലകൃഷ്ണന്‍, സുധന്‍ എന്നിവരുടെയും പേരിലാണ് ഭൂമി.

 എല്ലാവരും ഒരുമിച്ച് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം നല്‍കുന്നത്. സഹോദരന്‍ ശിവന്റെ മകള്‍ അഞ്ജലിയുടെ വിവാഹം സെപ്തംബര്‍ എട്ടിനാണ് നിശ്ചയിച്ചിരിക്കുന്നത്. മലേഷ്യയില്‍ ജോലി ചെയ്യുന്ന മറ്റൊരു സഹോദരന്‍ ചന്ദ്രന്‍ വിവാഹത്തില്‍ പങ്കെടുക്കാനായി ഉടന്‍ നാട്ടിലെത്തും. ഭൂമി കൈമാറാനുള്ള നടപടികള്‍ എട്ടിനു ശേഷം പൂര്‍ത്തിയാക്കുമെന്ന് അനില്‍കുമാര്‍ പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top