14 November Wednesday

പ്രളക്കെടുതി: 24 ലക്ഷം കണക്ഷന്‍ പുനസ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 26, 2018

തിരുവനന്തപുരം >  പ്രളയത്തിലും പേമാരിയിലും വൈദ്യുതി നഷ്ടപ്പെട്ട 25,60,112 ഉപഭോക്താക്കളില്‍ 24,65,157 പേര്‍ക്കും വൈദ്യുതി കണക്ഷന്‍ പുന:സ്ഥാപിച്ചു. ഓണദിവസങ്ങളില്‍ മാത്രം 1,28,459 കണക്ഷനുകള്‍ തിരികെ നല്‍കി.   ഇനി കണക്ഷനുകള്‍ പുനസ്ഥാപിക്കാനുള്ളത് 94955 ഉപഭോക്താക്കള്‍ക്ക് മാത്രമാണ്. വയറിംഗ് തകരാറായ 255 വീടുകളില്‍ ഒരു പോയിന്റ് കണക്ഷന്‍ നല്‍കി വൈദ്യുതി എത്തിച്ചു.

വെള്ളപ്പൊക്കത്തില്‍ ഓഫ് ചെയ്തിരുന്ന 16158  ട്രാന്‍സ്‌ഫോര്‍മറുകളില്‍ 15032 എണ്ണം പ്രവര്‍ത്തനക്ഷമമായി. ബാക്കി ചാര്‍ജ് ചെയ്യാനുള്ള 1126 ട്രാന്‍സ്‌ഫോര്‍മറുകളില്‍ 105 എണ്ണം  ഇപ്പോഴും വെള്ളത്തില്‍ മുങ്ങിയ പ്രദേശങ്ങളിലാണ്. തകരാറിലായ 50 സബ്‌സ്റ്റേഷനുകളില്‍ പട്ടിക്കാട്, പുത്തന്‍വേലിക്കര, സേനാപതി എന്നീ 33 കെ വി, കുത്തുങ്കല്‍  110 കെ.വി എന്നീ 4 സബ് സ്റ്റേഷനുകള്‍ ഒഴികെ ബാക്കിയെല്ലാ സബ് സ്റ്റേഷനുകളും ചാര്‍ജ് ചെയ്ത് കഴിഞ്ഞു.

ലോവര്‍ പെരിയാര്‍, പൊരിങ്ങല്‍ക്കുത്ത് ലെഫ്റ്റ്ബാങ്ക് എക്‌സ്‌റ്റന്‍ഷന്‍, പന്നിയാര്‍, എന്നീ പ്രധാന വൈദ്യുതിനിലയങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top