15 November Thursday
ദുരന്തബാധിത ജില്ലകളായതിനാല്‍ എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും, തൃശ്ശൂര്‍, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ നിന്നും ഫണ്ട് സമാഹരിച്ചില്ല

പ്രളയക്കെടുതി: സിപിഐ എമ്മിന്റെ ഫണ്ട് സമാഹരണത്തിലൂടെ ഇതുവരെ ലഭിച്ചത് 16.43 കോടി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

കേരളത്തിലെ പ്രളയദുരിതബാധിതരെ സഹായിക്കുന്നതിനുള്ള ഫണ്ട്‌ ശേഖരിക്കാൻ ന്യൂ-ഡൽ-ഹി- ഗോൾ-മാർ-ക്കറ്റ്- മേഖലയിൽ- സിപിഐ എം ജനറൽ- സെക്രട്ടറി- സീ-താ-റാം- യെച്ചൂ-രി-യുടെയു-ം- പൊ-ളി-റ്റ് -ബ്യൂ-റോ- അം-ഗം- ബൃ-ന്ദ കാ-രാ-ട്ടി-ന്റെയും- നേതൃ-ത്വ-ത്തിൽ- ഹു-ണ്ടി-കപ്പിരി-വ്‌ നടത്തിയപ്പോൾ

തിരുവനന്തപുരം > സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് സിപിഐ എം പ്രവര്‍ത്തകര്‍ ആഗസ്റ്റ് 18, 19 തീയതികളില്‍ നടത്തിയ ഫണ്ട് സമാഹരണത്തിലൂടെ ഇതുവരെയായി 16,43,73,940 കോടി ലഭിച്ചതായി സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.ഏരിയാ കമ്മിറ്റികള്‍ ഈ തുക പ്രാദേശികമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു

 ദുരന്തബാധിത ജില്ലകളായതിനാല്‍ എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും, തൃശ്ശൂര്‍, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ നിന്നും ഫണ്ട് സമാഹരിച്ചില്ല. സമാഹരിച്ച തുക ജില്ലതിരിച്ച് ചുവടെ ചേര്‍ക്കുന്നു. ഫണ്ട് നല്‍കി സഹായിച്ച മുഴുവന്‍ ആളുകളേയും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് നന്ദി അറിയിച്ചു.

1. കാസര്‍കോഡ് 1,25,19,688
2. കണ്ണൂര്‍ 6,39,69,320
3. വയനാട് 10,00,000
4. കോഴിക്കോട് 1,26,00,000
5. മലപ്പുറം 1,20,00,000
6. പാലക്കാട് 1,37,44,397
7. തൃശ്ശൂര്‍ 65,00,000
8. കോട്ടയം 44,00,000
9. കൊല്ലം 1,51,00,000
10. തിരുവനന്തപുരം 2,25,40,535
ആകെ 16,43,73,940



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top