Top
24
Friday, November 2017
About UsE-Paper
ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത എബിവിപി പ്രവര്‍ത്തകരെ ഇന്നലെ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു

എബിവിപി റാലിക്കായി റെയില്‍വേയെ ദുരുപയോഗം ചെയ്യുന്നു; പ്രവര്‍ത്തകരെ സ്വാഗതം ചെയ്ത് സ്റ്റേഷനില്‍ അനൗണ്‍സ്‌മെന്റ്

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > എബിവിപിയുടെ 'ചലോ കേരള' യാത്രക്കെത്തുന്നവരെ സ്വാഗതം ചെയ്യാന്‍ റെയില്‍വേയെ ദുരുപയോഗം ചെയ്യുന്നു. തലസ്ഥാനത്ത് ശനിയാഴ്‌ച എബിവിപി പ്രവര്‍ത്തകര്‍ നടത്തുന്ന റാലിയില്‍ പങ്കെടുക്കാനെത്തുന്ന പ്രവര്‍ത്തകരെയാണ് റെയില്‍വെ അനൗണ്‍സ്‌മെന്റിലൂടെ സ്വാഗതം ചെയ്യുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള എബിവിപി പ്രവര്‍ത്തകര്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തുമ്പോഴാണ് പ്രതിനിധികളെ സ്വാഗതം ചെയ്‌ത് റെയില്‍വെ വിവിധ ഭാഷകളില്‍ അനൗണ്‍സ്‌മെന്റ് നടത്തുന്നത്.

ഒന്നാമത്തെ പ്ലാറ്റ് ഫോമില്‍നിന്ന് മറ്റ് ട്രെയിനുകളുടെ അറിയിപ്പ് യാത്രക്കാര്‍ക്ക് നല്‍കുന്നതിനിടെയാണ് എബിവിപി പ്രവര്‍ത്തകരെ തലസ്ഥാനത്തേക്ക് സ്വാഗതം ചെയ്‌തുള്ള അറിയിപ്പും നല്‍കുന്നത്. ഓരോ ട്രെയിനും സ്‌റ്റേഷനിലെത്തുന്നതിനനുസരിച്ച് ഈ അറിയിപ്പ് ആവര്‍ത്തിച്ച് നല്‍കുന്നുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് സ്വാഗതം ചെയ്‌തുള്ള അനൗണ്‍സ്‌മെന്റ്. റെയില്‍വെയുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകളല്ലാതെ രാഷ്‌ട്രീയ പാര്‍ടികളുടേതോ, വിദ്യാര്‍ഥി സംഘടനകളുടേതോ പരിപാടികളുമായി ബന്ധപ്പെട്ട് അനൗണ്‍സ്‌മെന്റ് നല്‍കുന്ന കീഴ്‌വഴക്കം റെയില്‍വെയിലില്ല. ഒരു വിദ്യാര്‍ഥി സംഘടനയുടെ റാലിക്കെത്തുന്നവരെ ഔദ്യോഗിക അനൗണ്‍സ്‌മെന്റിലൂടെ സ്വാഗതം ചെയ്യുന്നത് ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗമാണ്.

എന്നാല്‍ റെയില്‍വെയിലെ ഉന്നതരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇപ്രകാരം എബിവിപിക്കാരെ സ്വാഗതം ചെയ്‌ത് ആവര്‍ത്തിച്ച് അനൗണ്‍സ്‌മെന്റ് നല്‍കുന്നതെന്ന് റെയില്‍വെ ജീവനക്കാര്‍ പറയുന്നു. റാലിയില്‍ പങ്കെടുക്കാന്‍ എത്തുന്നവരില്‍ കൂടുതല്‍ പേരും ടിക്കറ്റെടുക്കാതെയാണ് ട്രെയിനില്‍ കയറിയതെന്ന് കഴിഞ്ഞ ദിവസം ആക്ഷേപമുയര്‍ന്നിരുന്നു. ഇങ്ങനെ ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്‌തവരെ ടിടിഇമാര്‍ പരിശോധനക്കിടെ പിടികൂടിയിരുന്നു.

ട്രെയിനുകളില്‍ കൂട്ടമായി കയറിയ എബിവിപി പ്രവര്‍ത്തകര്‍ കമ്പാര്‍ട്ട്‌മെന്റ് മുഴുവന്‍ സംഘടനയുടെ പോസ്‌റ്ററുകളും സ്റ്റിക്കറുകളും ഒട്ടിച്ച് വികൃതമാക്കിയതായും പരാതി ഉയര്‍ന്നിരുന്നു.
 

Related News

കൂടുതൽ വാർത്തകൾ »