20 September Thursday

പുനത്തിലിന്റെ കൃതികള്‍ മലയാള സാഹിത്യത്തിന് മുതല്‍കൂട്ട്: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2017

തിരുവനന്തപുരം > പ്രശസ്‌ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ വിയോഗത്തില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍.ഷംസീറും സെക്രട്ടറി എം.സ്വരാജും അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ ലഭിച്ച അദ്ദേഹത്തിന്റെ കൃതികള്‍ മലയാളസാഹിത്യത്തിന് എന്നും മുതല്‍കൂട്ടാണെന്ന് ഇരുവരും പറഞ്ഞു.

മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളില്‍ ഒന്നാണ് അദ്ദേഹത്തിന്റെ സ്‌മരാക ശിലകള്‍. മലയാള സാഹിത്യത്തിന് കനത്തനഷ്‌ടമാണ് പുനത്തിലിന്റെ വിയോഗമെന്നും ഇരുവരും അനുശോചനകുറിപ്പില്‍ പറഞ്ഞു. 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top