Top
23
Tuesday, January 2018
About UsE-Paper

പിഎസ്‌സിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് പ്രവര്‍ത്തനമാരംഭിച്ചു; ഉദ്യോഗാര്‍ഥികള്‍ക്ക് വിവരങ്ങള്‍ ഇനി തത്സമയം അറിയാം

Monday Jan 1, 2018
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > വജ്രജൂബിലി വര്‍ഷാചരണത്തോടനുബന്ധിച്ച് പിഎസ്‌സിയുടെ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗാര്‍ത്ഥി സൗഹൃദമാകുന്നതിന്റെ ഭാഗമായി പിഎസ്‌സി ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് ആരംഭിച്ചു. 

പുതുവത്‌സര സമ്മാനമായി ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് ഉദ്യോഗാര്‍ത്ഥികള്‍ക്കായി തുറന്നുകൊണ്ട് 2018 ജനുവരി 1 ന് രാവിലെ 10 മണിക്ക് പിഎസ്‌സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കമ്മിഷന്‍ അംഗങ്ങള്‍, പരീക്ഷാ കണ്‍ട്രോളര്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 

പിഎസ്‌സിയുടെ ഔദ്യോഗിക ഫേസ്‌ബുക്കിന്റെ ഭാഗമാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിഎസ്‌സിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍, ചിത്രങ്ങള്‍, വാര്‍ത്തകള്‍ തുടങ്ങിയവ നോട്ടിഫിക്കേഷനായി അവരുടെ മൊബൈല്‍/കമ്പ്യൂട്ടറിലെ ഫേസ്‌ബുക്ക് ആപ്ലിക്കേഷനിലൂടെയോ പേജിലൂടെയോ തത്സമയം ലഭിക്കും. 

പിഎസ്‌സിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് ലിങ്ക് https://www.facebook.com/Kerala-Public-Service-Commission-129299757758575/ ക്ലിക്ക് ചെയ്ത് അതിന്റെ ഭാഗമാകാവുന്നതാണ്. 

പിഎസ്‌സി വിജ്ഞാപനം ചെയ്യുന്ന തസ്തികകളുടെ വിവരങ്ങള്‍, പരീക്ഷാ കലണ്ടര്‍, ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് വിവരങ്ങള്‍, പബ്ലിഷ് ചെയ്യുന്ന ചുരുക്കപ്പട്ടിക/റാങ്ക് പട്ടികകള്‍ തുടങ്ങിയവ പ്രസ്തുത പേജിലൂടെ അറിയുവാന്‍ കഴിയും. 

 

Related News

കൂടുതൽ വാർത്തകൾ »