18 November Sunday

രാഷ്ട്രപതി നാളെ കേരളത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018


മൂന്നു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി  രാംനാഥ് കോവിന്ദ് ഞായറാഴ്ച കേരളത്തിലെത്തും. തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന രാഷ്ട്രപതി ഗുരുവായൂർ ക്ഷേത്രവും സന്ദർശിക്കും. ഡൽഹിയിൽനിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഞായറാഴ്ച വൈകിട്ട് 6.35ന് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി രാജ്ഭവനിൽ തങ്ങും.

പിറ്റേന്ന് രാവിലെ 11 ന‌് നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന് സമാപനംക്കുറിച്ചുള്ള ‘ഫെസ്റ്റിവെൽ ഓഫ് ഡെമോക്രസി’ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് കൊച്ചിക്ക് പോകുന്ന രാഷ്ട്രപതി എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ  താമസിക്കും.

തിങ്കളാഴ്ച രാവിലെ 9ന‌് ബോൾഗാട്ടി പാലസിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാർക്കുമൊപ്പം പ്രഭാത ഭക്ഷണ സൽക്കാരത്തിൽ പങ്കെടുക്കും. തുടർന്ന് ഹെലിക്കോപ്റ്ററിൽ തൃശൂരിലേക്ക് പോകുന്ന രാഷ്ട്രപതി 11ന‌് സെന്റ് തോമസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.

പിന്നീട് ഹെലിക്കോപ്റ്റർ മാർഗം ഗുരുവായൂരിൽ എത്തുന്ന അദ്ദേഹം പകൽ 12.45 മുതൽ ഒന്നുവരെ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്ര ദർശനം നടത്തും. ശേഷം കൊച്ചിയിലെത്തി 2.20ന് ഡൽഹിക്ക് മടങ്ങും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top