14 November Wednesday

ഫോർമാലിൻ കലർന്ന മീനെത്തുന്നത‌് വ്യാപകം; വാളയാറിൽ 4 ടൺ ചെമ്മീൻ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018


പാലക്കാട്‌

ഓപ്പറേഷൻ  സാഗർ റാണി പദ്ധതിയുടെ ഭാഗമായ പരിശോധനയിൽ ഫോർമാലിൻ  കലർത്തിയ മീൻ പിടികൂടുന്നത‌് തുടരുന്നു. വാളയാറിൽ ശനിയാഴ‌്ച രാത്രി ആന്ധ്രപ്രദേശിൽനിന്ന‌് ആലപ്പുഴയിലെ അരൂരിലേക്ക‌് കൊണ്ട‌ുപോകുകയായിരുന്ന നാല‌് ടൺ ചെമ്മീൻ ഭക്ഷ്യസുരക്ഷാ വകുപ്പ‌്  പിടികൂടി. രാസവസ‌്തുക്കൾ ചേർത്ത‌് കൂടുതൽ കാലം ഉപയോഗിക്കുന്നത‌് തടയാൻ സർക്കാർ ഏർപ്പെടുത്തിയ പദ്ധതിയാണ‌് ഓപ്പറേഷൻ  സാഗർ റാണി. പിടിച്ചെടുത്ത മീനിന്റെ സാമ്പിൾ  വിദഗ‌്ധ പരിശോധനയ‌്ക്കായി കാക്കനാട്ടെ ലബോറട്ടറിയിലേക്കയച്ചു.

ട്രോളിങ് നിരോധന സമയമായതിനാൽ ഇതര സംസ്ഥാനങ്ങളിൽനിന്ന‌് രാസവസ‌്തുക്കൾ കലർത്തിയ  മീൻ  കൂടുതൽ വരാനുള്ള സാധ്യതയുള്ളതിനാലാണ‌് പരിശോധന കർശനമാക്കിയത‌്. രാത്രി പതിനൊന്നോടെയാണ‌്  ചെമ്മീനുമായി  ലോറി എത്തിയത‌്. പരിശോധന നടത്തിയശേഷമേ കൂടുതൽ രാസവസ‌്തുക്കളുണ്ടോയെന്ന‌്  വ്യക്തമാകൂ.  അടിയന്തര സാഹചര്യമെന്ന നിലയിൽ ഞായറാഴ‌്ചതന്നെ ലബോറട്ടറി തുറന്നുപരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട‌്. പിടിച്ചെടുത്ത ചെമ്മീൻ അരൂരിലെ പ്രോസസിങ്‌ യൂണിറ്റിൽ സൂക്ഷിച്ചിരിക്കുകയാണ‌്. ആന്ധ്രപ്രദേശ‌്, തമിഴ‌്നാട‌് തുടങ്ങിയ  സ്ഥലങ്ങളിൽ നിന്ന‌ാണ‌് കുടുതലായി മത്സ്യം വരുന്നത‌്.  ഭക്ഷ്യസുരക്ഷ ജോയിന്റ‌് കമീഷണർ അനിൽകുമാറിന്റെ നേതൃത്വത്തിലാണ‌് പരിശോധന നടത്തിയത‌്.

പ്രധാന വാർത്തകൾ
Top