23 September Sunday

വിയോജിപ്പിന്റെ ശബ്ദത്തെ സിപിഐ എം ഭയക്കുന്നില്ല: പിണറായി

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018


വിയോജിപ്പിന്റെ ശബ്ദത്തെയോ അഭിപ്രായ വ്യത്യാസങ്ങളെയോ ഭയക്കുന്നില്ലെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പത്രപ്രവർത്തകൻ എൻ പി ഉല്ലേഖ‌് എഴുതിയ ‘കണ്ണൂർ: ഇൻസൈഡ‌് ഇന്ത്യാസ‌് ബ്ലഡിയസ‌്റ്റ‌് റിവഞ്ച‌് പൊളിറ്റിക‌്സ‌്’ എന്ന പുസ‌്തകം  പ്രകാശനംചെയ്യുകയായിരുന്നു പിണറായി. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ‌് പുസ‌്തകം ഏറ്റുവാങ്ങി.
സിപിഐ എമ്മിനെക്കുറിച്ച‌് വസ‌്തുതാവിരുദ്ധമായ കാര്യങ്ങൾ പറയുന്ന ഈ പുസ‌്തകം പ്രകാശനം ചെയ‌്തത‌് അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കുന്നതിനാലാണെന്ന‌് മുഖ്യമന്ത്രി പറഞ്ഞു. പുസ‌്തകത്തിൽ പറയുന്ന കാര്യങ്ങളോട‌് എതിരഭിപ്രായമുണ്ട‌്.

പക്ഷേ എഴുത്തുകാരന്റെ അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കുന്നു. ഞങ്ങൾക്കെതിരെ അഭിപ്രായം പറയാൻ ആർക്കും അവകാശമുണ്ട‌്. എതിരഭിപ്രായങ്ങളെ അഭിപ്രായംകൊണ്ട‌് നേരിടുന്നതാണ‌് സിപിഐ എമ്മിന്റെ ശൈലി.

അങ്ങനെ കഴിയാത്തവരാണ‌് ആയുധത്തിന്റെ വഴിയേ പോകുന്നത‌്. ഞങ്ങൾക്ക‌് വാൾബലത്തിന്റെ ആവശ്യമില്ല. കാരണം, ഞങ്ങൾക്ക‌് ആൾബലവും ആശയബലവുമുണ്ട‌്.
കണ്ണൂരിനെക്കുറിച്ച‌് ബോധപൂർവമായി അഴിച്ചുവിടുന്ന പ്രചാരണങ്ങളുടെ തുടർച്ചയാണ‌് ഈ പുസ‌്തകം.

രാജ്യത്ത‌് വർഗീയകലാപങ്ങൾ അഴിച്ചുവിടുന്ന ആർഎസ‌്എസിനെപ്പോലെയാണ‌് സിപിഐ എമ്മും എന്നാണ‌് ഗ്രന്ഥകാരൻ ഇതിൽ സമർഥിക്കാൻ ശ്രമിക്കുന്നത‌്. ധർമത്തെയും അധർമത്തെയും താരതമ്യപ്പെടുത്തുന്ന പുസ‌്തകമാണിതെന്നും പിണറായി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top