13 November Tuesday

സർക്കാർ സാഹിത്യകാരനൊപ്പം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018


ആവിഷ‌്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ സാഹിത്യകാരന്റെ ഒപ്പമുണ്ടാകുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ‌്താവനയിൽ പറഞ്ഞു.  എഴുതാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേർക്കുള്ള കടന്നാക്രമണങ്ങൾ അനുവദിക്കില്ല. നിർഭയമായ അന്തരീക്ഷത്തിലേ സർഗാത്മകത പുലരൂ. അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ല. മീശ എന്ന നോവലിന്റെ രചയിതാവ് ഹരീഷ് വിവാദങ്ങളിൽ അസ്വസ്ഥനാകരുത്. ശക്തമായി  എഴുത്തിന്റെ വഴിയിൽ മുന്നോട്ടുപോവുക എന്നതാണ് വിവാദ സൃഷ്ടാക്കൾക്ക് നൽകേണ്ട ഉചിത മറുപടി. എഴുത്ത് ഉപേക്ഷിക്കരുത്. പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തികൊണ്ട‌് മറികടക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top