Top
26
Wednesday, July 2017
About UsE-Paper

ആര്‍എസ്എസ് പെരുമാറ്റച്ചട്ടം പൌരാവകാശലംഘനം: മുഖ്യമന്ത്രി

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > രാജ്യത്ത് ആര്‍എസ്എസ് പുതിയ പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത് ഗുരുതരമായ പൌരാവകാശ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയും ആണ്. അത് പൌരന്റെ മൌലിക അവകാശമാണ്. അതില്‍ കൈകടത്താനും ആര്‍എസ്എസിന്റെ തീവ്രവര്‍ഗീയ അജണ്ടയ്ക്ക് അനുസരിച്ച് സമൂഹത്തെ മാറ്റിയെടുക്കാനുമുളള ശ്രമം കടുത്ത പൌരാവകാശ ലംഘനമാണ്.

ജന്മദിനാഘോഷത്തിന് മെഴുകുതിരി കത്തിക്കരുത്, മാംസാഹാരം ഉപേക്ഷിക്കണം, വിശേഷാവസരങ്ങളില്‍ സ്ത്രീകള്‍ സാരിയും പുരുഷന്മാര്‍ കുര്‍ത്തയും പൈജാമയും ധരിക്കണം, ടിവി കാണരുത്, പ്രഭാതത്തില്‍ ഗുഡ് മോര്‍ണിംഗ് പറയരുത് മുതലായ നിര്‍ദ്ദേശങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീടുകയറുന്നു എന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനങ്ങളില്‍ മൂല്യബോധമുണ്ടാക്കാനാണ് ഈ പെരുമാറ്റച്ചട്ടവുമായി വീടുകളിലേക്ക് ഇറങ്ങുന്നതെന്നാണ് ആര്‍എസ്എസിന്റെ അവകാശവാദം. വാസ്തവത്തില്‍ മനുസ്മൃതിയിലെ “മൂല്യങ്ങള്‍” കുടുംബങ്ങളില്‍ അടിച്ചേല്പിക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദു ജീവിത ശൈലി അടിച്ചേല്‍പ്പിക്കാനുളള “കുടുംബ പ്രബോധനം കേന്ദ്രഭരണത്തിന്റെ സഹായത്തോടെയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദുത്വ പദ്ധതി നടപ്പാക്കാനുളള ശ്രമം ചെറുത്തില്ലെങ്കില്‍ ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലാകും.

പശുസംരക്ഷണത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ വിഷയത്തിലും ഇടപെടണം. വ്യക്തികളുടെ സ്വകാര്യ ജീവിതത്തില്‍ കടന്നു കയറുകയും ഏതു ജീവിത രീതി വേണം എന്ന് നിഷ്കര്‍ഷിക്കുകയും ചെയ്യുന്നതില്‍നിന്ന് പിന്മാറാന്‍ ആര്‍എസ്എസിനോട് പ്രധാനമന്ത്രി ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി ഫേയ്സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »