19 November Monday

മഴ കുറയുന്നു; പെരിയാറിലെ ജലനിരപ്പ് താഴുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

കൊച്ചി > കനത്തമഴയെ തുടര്‍ന്ന് നിലനിന്നിരുന്ന ആശങ്ക ഒഴിയുന്നു. പെരിയാറില്‍ ജലനിരപ്പ് കുറയുന്നു. മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ നിന്നും പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചതാണ്  പെരിയറില്‍ ജലനിരപ്പ് താഴാന്‍ കാരണമായത്.

ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഇടുക്കിയില്‍ 2401.82 അടിയാണ് ജലനിരപ്പ്.  ഇടമലയാര്‍ അണക്കെട്ടില്‍ 168.86 മീറ്റര്‍ ആണ് നിലവിലെ ജലനിരപ്പ്.

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top