Top
27
Saturday, May 2017
About UsE-Paper

ഊര്‍ജാവശ്യത്തിന്റെ മറവില്‍ ഇന്ത്യ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നുവെന്ന് പാകിസ്ഥാന്‍

Friday May 19, 2017
വെബ് ഡെസ്‌ക്‌

ഇസ്ളാമാബാദ് > ഊര്‍ജാവശ്യത്തിനെന്നപേരില്‍ സ്വന്തമാക്കുന്ന ആണവ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ ആയുധങ്ങള്‍ നിര്‍മ്മിക്കുകയാണെന്ന ആരോപണവുമായി പാകിസ്ഥാന്‍. സിവില്‍ ആണവ കരാറിന്റെയും 2008ലെ എന്‍എസ്ജി അംഗീകാരത്തിന്റെയും മറവില്‍ സ്വന്തമാക്കിയ ആണവ ഇന്ധനം, ആണവ സാമഗ്രികള്‍, ആണവ സാങ്കേതിക വിദ്യ എന്നിവ ആയുധ നിര്‍മാണത്തിനായി ഉപയോഗിക്കുന്നുവെന്നാണ് പാകിസ്ഥാന്‍ വിദേശകാര്യവക്താവ് നഫീസ് സക്കറിയ ആരോപിച്ചത്.

സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ശേഖരിക്കുന്ന ആണവപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ ആണവായുധങ്ങള്‍ ഉണ്ടാക്കുന്നത് ഒരു പതിറ്റാണ്ടിലേറെയായി പാകിസ്ഥാന് കടുത്ത സുരക്ഷാഭീഷണിയാണ് ഉണ്ടാക്കുന്നതെന്ന് നഫീസ് സക്കറിയ കൂട്ടിച്ചേര്‍ത്തു.

ലോകത്ത് ഏറ്റവും വേഗത്തില്‍ പുരോഗമിക്കുന്നവയാണ് ഇന്ത്യയുടെ ആണവപദ്ധതികള്‍. സമാധാന ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ലഭിക്കുന്ന ആണവോര്‍ജം ഇന്ത്യ ആയുധ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് പുതിയ വാര്‍ത്തയോ അടിസ്ഥാന രഹിതമായ ആരോപണമോ അല്ലെന്ന് നഫീസ് സഖറിയ പറഞ്ഞു. ഇതിനെ സാധൂകരിക്കുന്ന നിരവധി പഠനങ്ങള്‍ വേറെയുമുണ്ട് എങ്കിലും ഇതേക്കുറിച്ച് പൊതുവേ മൌനം പാലിക്കപ്പെടുകയാണ്.

സമാധാന ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ആണവോര്‍ജം സ്വന്തമാക്കിയിട്ട് അത് ആണവായുധ നിര്‍മാണത്തിന് ഉപയോഗിക്കുകയാണ് ഇന്ത്യ ചെയ്യുന്നത്. ഇന്ത്യയ്ക്ക് ആണവ സാമഗ്രികള്‍ നല്‍കുമ്പോഴും ഇന്ത്യയുടെ എന്‍എസ്ജി അംഗത്വ വിഷയം പരിഗണിക്കുമ്പോഴും ഇക്കാര്യങ്ങള്‍ കണക്കിലെടുക്കണമെന്ന് നഫീസ് സക്കറിയ ആവശ്യപ്പെട്ടു. 

Related News

കൂടുതൽ വാർത്തകൾ »