24 September Monday

കോച്ച്‌ ഫാക്‌ടറി: കൊടിക്കുന്നിലിന്റെ ആരോപണം അടിസ്‌ഥാന രഹിതം : പി കരുണാകരൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018

ന്യൂഡൽഹി> പാലക്കാട്‌ കോച്ച്‌ ഫാക്‌ടറിയുമായി ബന്ധപ്പെട്ട്‌ യുഡിഎഫ്‌ എംപിമാരോട്‌ ആലോചിക്കാതെയാണ്‌ പാർലമെന്റിന്‌മുന്നിൽ ധർണ നടത്തിയതെന്ന കൊടിക്കുന്നിൽ സുരേഷ്‌ എം പിയുടെ ആരോപണം  അടിഥാന രഹിതമാണെന്ന്‌ പി കരുണാകരൻ എം പി അറിയിച്ചു.

ലോകസഭയിൽവെച്ചുതന്നെ കോൺഗ്രസ്‌ നേതാവ്‌ കെ സി വേണുഗോപാലിനോട്‌ ഈ വിഷയത്തിൽ യോജിച്ച പ്രവർത്തനമാകാമെന്ന്‌ സിപിഐ എം ലീഡർ എന്ന നിലയിൽ താൻ പറഞ്ഞിരുന്നുവെന്നും പി കരുണാകരൻ വ്യക്‌തമാക്കി. തുടർന്ന്‌ പാലക്കാട്‌ എം പി എം ബി രാജേഷും കെ സി വേണുഗോപാലും സംസാരിച്ച്‌ സമരത്തിന്‌ ധാരണയിലെത്തുകയായിരുന്നു.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന എം പിമാരുടെ യോഗത്തിലും കേരളത്തിലെ പ്രശ്‌നങ്ങൾ യോജിച്ച്‌ ഉന്നയിക്കണമെന്ന്‌ തീരുമാനിച്ചതാണ്‌. അടിസ്‌ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കാതെ ഇനിയെങ്കിലും യുഡിഎഫ്‌ അവരുടെ സമീപനത്തിൽ മാറ്റം വരുത്തണമെന്നും പി കരുണാകരൻ ആവശ്യപ്പെട്ടു. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top