14 November Wednesday

ഓർത്തഡോക്‌സ്‌ വൈദികരുടെ കുമ്പസാര പീഡനം :വൈദികരിൽ ഒരാൾ കീഴടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

കൊല്ലം> കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന്‌ ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഓർത്തഡോക്‌സ്‌ സഭയിലെ ഒരു വൈദികൻ കീഴടങ്ങി. രണ്ടാം പ്രതി ജോബ്‌ മാത്യുവാണ്‌ കൊല്ലം ഡിവൈഎസ്‌പി ഓഫീസിൽ കീഴടങ്ങിയത്‌. ഒളിവിലുള്ള മറ്റു വൈദികരും ഉടനെ കീഴടങ്ങിയേക്കും.

കേസിൽ പ്രതികളായ വൈദികർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. വൈദികർക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന്‌ സൂചിപ്പിച്ചാണ്‌ ഹൈക്കോടതി പ്രതികളുടെ മുൻകൂർ ജാമ്യഹർജി തള്ളിയത്‌. മൂന്ന്‌ വൈദികരാണ്‌ മുൻകൂർ ജാമ്യഹർജി നൽകിയത്‌. ഫാ. എബ്രഹാം വർഗീസ്‌, ഫാ. ജെയ്‌സ്‌ കെ ജോർജ്‌, ഫാ. ജോബ്‌ മാത്യൂ  എന്നിവരുടെ ജാമ്യാപേക്ഷോണ്‌ തള്ളിയത്‌. ഓർത്തഡോക്‌സ്‌ സഭയിലെ അഞ്ച്‌ വൈദികർ പീഡിപ്പിച്ചെന്ന വീട്ടമ്മയൂടെ മൊഴിയിലാണ്‌ കേസെടുത്തിട്ടുള്ളത്‌.

 

പ്രധാന വാർത്തകൾ
Top