25 September Tuesday

പി ജെ കുര്യൻ പരാതി നൽകുന്നത് നല്ല കാര്യം: ഉമ്മൻചാണ്ടി

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018


കോട്ടയം
രാജ്യസഭാ സീറ്റ് വിവാദത്തിൽ പി ജെ കുര്യന് മറുപടിയുമായി ഉമ്മൻചാണ്ടി. കുര്യന് പരാതിയുണ്ടെങ്കിൽ ഹൈക്കമാൻഡിന് നൽകട്ടേയെന്നും അതോടെ കാര്യങ്ങൾ ബോധ്യപ്പെടുമെന്നും ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

യുവ എംഎൽഎമാരെ തെറ്റിധരിപ്പിച്ചെന്ന കുര്യന്റെ പരാമർശത്തിന് അവരാണ് മറുപടി പറയേണ്ടത്. ചിലർ മറുപടി പറഞ്ഞിട്ടുണ്ട്. ആരുടെയെങ്കിലും ചട്ടുകമായി പ്രവർത്തിച്ചോയെന്ന് അവർതന്നെ വ്യക്തമാക്കണം. കുര്യൻ ഹൈക്കമാൻഡിന് പരാതി കൊടുക്കുന്നത് നല്ലകാര്യമാണ്. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ഗൂഡാലോചന ഉണ്ടായെന്ന ആരോപണം സംബന്ധിച്ച് മറുപടി പറയേണ്ടത് കെപിസിസി പ്രസിഡന്റ് എം എം ഹസ്സനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമാണ്. ഹൈക്കമാൻഡിനെ തെറ്റിധരിപ്പിച്ചെന്ന പരാതിക്ക് രാഹുൽഗാന്ധിയാണ് മറുപടി പറയേണ്ടതെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top