20 November Tuesday

ഓണത്തിന‌് 2000 നാടൻ പഴം‐ പച്ചക്കറി ചന്തകൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018


ഓണം‐ ബക്രീദ‌് പ്രമാണിച്ച‌് 2000 നാടൻ പഴം‐പച്ചക്കറി വിപണികൾ ആരംഭിക്കുമെന്ന‌് കൃഷിമന്ത്രി വി എസ‌് സുനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20 മുതൽ 24 വരെയാണിത‌്. കൃഷിവകുപ്പ‌്, ഹോർടികോർപ‌്, വിഎഫ‌്പിസികെ, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ‌് വിപണിയൊരുക്കുക. കൃഷിഭവനുകൾ നേരിട്ട‌് 1350 വിപണികളും ഹോർടികോർപ‌് 450 വിപണികളും വിഎഫ‌്പിസികെ 300 വിപണികളും പ്രവർത്തിപ്പിക്കും.

ജില്ലാകേന്ദ്രങ്ങളിലും കോർപറേഷൻ, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും മെഗാ സ‌്റ്റാളുമുണ്ടാകും. എല്ലാ പഞ്ചായത്തിലും കുറഞ്ഞത‌് ഒരു വിപണിയെങ്കിലും ഉറപ്പാക്കും. ഉൽപ്പന്നങ്ങൾ അതതു ജില്ലകളിൽനിന്ന‌് സംഭരിക്കും. മഴക്കെടുതി കാരണം വിവിധ ജില്ലകളിൽ വിളവെടുപ്പ‌് വൈകി.

ഇടുക്കി, മലപ്പുറം, പാലക്കാട‌്, വയനാട‌് ജില്ലകളിൽനിന്ന‌് കൂടുതൽ പച്ചക്കറി ശേഖരിച്ച‌് മറ്റ‌ു ജില്ലകളിലെ കുറവ‌് നികത്തും. വട്ടവട‐ കാന്തല്ലൂർ മേഖലയിൽനിന്നുമാത്രം 5000 ടൺ ശീതകാല പച്ചക്കറി തയ്യാറായി.

നാടൻ, മറുനാടൻ എന്നിങ്ങനെ വേർതിരിച്ചായിരിക്കും വിൽപ്പന. വിലയും വിൽപ്പനശാലകളും അറിയാൻ മൊബൈൽ ആപ്പും പുറത്തിറക്കും. കർഷകദിനാഘോം12ന‌് മലപ്പുറം എടപ്പാളിൽ സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ്യും.

പ്രധാന വാർത്തകൾ
Top