24 October Wednesday

10 കോടിയുടെ ഓണം ബംപർ തൃശൂരിൽ വിറ്റ ടിക്കറ്റിന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 19, 2018

തിരുവനന്തപുരം> 10 കോടിയുടെ ഓണം ബംപർ തൃശുർര വിഞ്ഞ ടിക്കറ്റിന്. ഇന്ന്‌ ഇച്ചക്ക്‌ നടന്ന നറുക്കെടുപ്പിൽ ടി  ബി 128092 എന്ന ടിക്കറ്റിനാണ്‌ 10 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്‌. 10 സീരീസുകളിലായി ആകെ 90 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണ്‌ ഇത്തവണ അടിച്ചത്‌. 250 രൂപയായിരുന്നു വില.

10 കോടിയുടെ ഒന്നാം സമ്മാനത്തിന്‌ പുറമെ 50 ലക്ഷം രൂപ 10 പേർക്ക്‌ രണ്ടാം സമ്മാനവും 10 ലക്ഷം വീതം 20 പേർക്ക്‌ മൂന്നാം സമ്മാനവും ലഭിക്കും. ഇതു കൂടാതെ  സമാശ്വാസ സമ്മാനങ്ങളും ചെറിയ സമ്മാനങ്ങളും ഉണ്ട്‌.


പ്രധാന വാർത്തകൾ
Top