Top
24
Wednesday, January 2018
About UsE-Paper

ഓഖി ദുരിതാശ്വാസ നിധി: നടി മഞ്ജു വാര്യര്‍ അഞ്ച് ലക്ഷം രൂപ നല്‍കി,സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് താരം

Monday Jan 1, 2018
വെബ് ഡെസ്‌ക്‌
ഓഖി ദുരിതാശ്വാസ നിധിയിലേക്ക് നടി മഞ്ജു വാര്യര്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറുന്നു

തിരുവനന്തപുരം > ഓഖി ദുരിതബാധിതര്‍ക്ക്  സഹയാവുമായി നടി മഞ്ജു വാര്യര്‍. മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് മഞ്ജു വാര്യര്‍ അഞ്ച് ലക്ഷം രൂപ നല്‍കി.

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് മഞ്ജു തുക കൈമാറിയത്.സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ധനസഹായം നല്‍കിയതെന്ന് മഞ്ജു പ്രതികരിച്ചു.

ദിവസങ്ങള്‍ക്കു മുമ്പ്  പൂന്തുറയിലെത്തി മഞ്ജു ദുരിത ബാധിതരെ നേരിട്ട് കണ്ടിരുന്നു. തീരത്ത് ദുരന്തത്തില്‍പ്പെട്ട എട്ടോളം വീടുകളാണ് മഞ്ജു സന്ദര്‍ശിച്ചിരുന്നത്.
 

Related News

കൂടുതൽ വാർത്തകൾ »