17 July Tuesday

ഓഖി ദുരിതാശ്വാസനിധി : സിപിഐ എം സമാഹരിച്ചത് 4.81 കോടി

വെബ് ഡെസ്‌ക്‌Updated: Friday Dec 29, 2017

തിരുവനന്തപുരം > ഓഖി ദുരന്തത്തിന് ഇരയായവരെ സഹായിക്കാന്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി നടത്തിയ ഫണ്ട് ശേഖരണത്തില്‍ 4.81 കോടി രൂപ സമാഹരിച്ചു. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുബാംഗങ്ങളെ സഹായിക്കാനും, അപകടത്തില്‍പ്പെട്ടവരേയും മടങ്ങിയെത്താത്ത തൊഴിലാളികളുടെ കുടുംബങ്ങളെയും സഹായിക്കാനായി 21ന് നടന്ന ഫണ്ട് ശേഖരണത്തില്‍ 4,81,02,511 രൂപയാണ് ജനങ്ങള്‍ സംഭാവന നല്‍കിയത്.

പാര്‍ടി അംഗങ്ങളും വര്‍ഗബഹുജന സംഘടനാ പ്രവര്‍ത്തകരും ഫണ്ടിലേക്ക് സംഭാവന നല്‍കി. ശേഖരിച്ച തുക സര്‍ക്കാരിന്റെ ദുരിതാശ്വാസ ഫണ്ട് അക്കൌണ്ടിലേക്ക് പ്രാദേശിക ഘടകങ്ങള്‍ നേരിട്ട് അയക്കും. ഫണ്ട് ശേഖരണം വിജയിപ്പിച്ച എല്ലാ മനുഷ്യസ്നേഹികളേയും പാര്‍ടി സംസ്ഥാന കമ്മിറ്റി നന്ദി അറിയിച്ചു. ജില്ല തിരിച്ചുള്ള കണക്ക് ചുവടെ ചേര്‍ക്കുന്നു.


ജില്ല തിരിച്ചുള്ള കണക്ക് ചുവടെ ചേര്‍ക്കുന്നു.

1 കാസര്‍കോഡ്- 80,0000
2 കണ്ണൂര്‍ -73,92321
3 വയനാട്- 10,5500
4 കോഴിക്കോട്- 79,68129
5 മലപ്പുറം- 28,32691
6 പാലക്കാട്- 16,20187
7 തൃശ്ശൂര്‍- 11,20000
8 എറണാകുളം- 14,56595
9 ഇടുക്കി- 34,60250
10 കോട്ടയം -21,80372
11 ആലപ്പുഴ- 50,40295
12 പത്തനംതിട്ട -12,82319
13 കൊല്ലം-39,00000
14 തിരുവനന്തപുരം -89,43852


ആകെ ലഭിച്ച തുക- 4,81,02,511



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top