Top
18
Monday, December 2017
About UsE-Paper

ഓഖി ചുഴലിക്കാറ്റ്: മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു; എട്ടാം നാളും തെരച്ചില്‍ തുടരുന്നു

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌


കൊച്ചി> ഓഖി ചുഴലിക്കാറ്റിലകപ്പെട്ട് മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് പുറംകടലില്‍നിന്ന് കണ്ടെത്തി.  ഒരു മൃതദേഹം  കായംകുളത്തിനടുത്ത് അഴീക്കലിലും രണ്ട് മൃതദേഹങ്ങള്‍ ആലപ്പുഴക്കും കൊച്ചിക്കുമിടയിലായാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി . മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ ഉച്ചയോടെ ആലപ്പുഴ അഴീക്കല്‍ ഹാര്‍ബറില്‍ എത്തിക്കും.

Related News

കൂടുതൽ വാർത്തകൾ »