20 November Tuesday

പ്രളയബാധിതര്‍ക്കായി ന്യുവാല്‍സിന്റെ നിയമസഹായ ഹെല്‍പ് ഡെസ്‌ക്ക്

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018

കൊച്ചി >  എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (ന്യുവാല്‍സ്) കളമേശ്ശരിയും സംയുക്തമായി ഹെല്‍പ് ഡെസ്‌ക്ക് സംഘടിപ്പിക്കുന്നു.

ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ന്യുവാല്‍സ് ക്യാമ്പസില്‍ വെച്ചായിരിക്കും ഹെല്‍പ് ഡെസ്‌ക്ക്  ഉണ്ടായിരിക്കുക. ദേശീയ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പ്രകൃതി ദുരന്തത്തില്‍ പെട്ടവര്‍ക്കുള്ള 2010 ലെ സ്‌കീം പ്രകാരമാണ് അദാലത്ത് നടത്തുന്നത്.

പ്രളയം കാരണം നഷ്ടപെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിനും കേടുപാടുകള്‍ സംഭവിച്ചത് പുനര്‍ നിര്‍മിക്കുന്നതിനും ഈ സ്‌കീമിലൂടെ സഹായിക്കാന്‍ കഴിയും. അടിയന്തിരമായി സഹായം ലഭ്യമാക്കുന്നതിനും  പ്രളയത്തെ തുടര്‍ന്നുണ്ടായ വിവിധ നഷ്ടപരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിനും ഹെല്‍പ് ഡെസ്‌ക്ക് വഴി പരിഹാരം കാണാനാവും.

വിവിധങ്ങളായ പരിഹാരങ്ങള്‍ക്കുള്ള അപേക്ഷ തയ്യാറാക്കുവാന്‍  അതോറിറ്റിയുടെ പാരാലീഗല്‍ വോളണ്ടിയര്‍മാര്‍ സഹായിക്കും. പ്രളയ ദുരിതാശ്വാസമായി ബന്ധപ്പെട്ടവര്‍ക്ക് സൗജന്യ നിയമ സഹായവും നല്‍കും.

 


പ്രധാന വാർത്തകൾ
Top