19 November Monday

കുസാറ്റിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ലഹരിമാഫിയ ആക്രമിച്ചു; 3 പേർക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday Sep 20, 2018

കളമശേരി > എസ‌്എഫ‌്ഐ ജില്ലാ സെക്രട്ടറി അടക്കമുള്ളവരെ കുസാറ്റിലെ  ലഹരിമാഫിയ ആക്രമിച്ചു. മൂന്നുപേർക്ക‌് സാരമായി പരിക്കേറ്റു.  എസ്എഫ്ഐ ജില്ലാ സെക്രട്ടറി സച്ചിൻ കുര്യാക്കോസിനും  എസ‌്എഫ‌്ഐ പ്രവർത്തകരായ അമൽനാഥ്, ഋഷികേശ് എന്നിവർക്കുമാണ‌് സാരമായി പരിക്കേറ്റത‌്. സച്ചിൻ കുര്യാക്കോസിനെ  എറണാകുളം മെഡിക്കൽ ട്രസ‌്റ്റ‌് ആശുപത്രിയിലും  മറ്റുള്ളവരെ എറണാകുളം ഗവ. മെഡിക്കൽ കോളേജ‌് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ലഹരിമാഫിയ ബന്ധമുള്ള ‘മലബാറിസ് സംഘം’ എന്നറിയപ്പെടുന്നവരാണ‌് ആക്രമിച്ചത‌്. ഈ സംഘം  കുസാറ്റ‌് സ്‌കൂൾ ഓഫ് എൻജിനിയറിങ്ങിലെ ഒരുവിദ്യാർഥിനിയോട‌് മോശമായി പെരുമാറുകയും അസഭ്യം പറയുകയുംചെയ്തിരുന്നു. വിദ്യാർഥിനി സർവകലാശാലാ അധികാരികൾക്ക്  പരാതി നൽകി. പരാതി നൽകിയതിന്റെ പേരിൽ  വിദ്യാർഥിനിയെ ഈ സംഘം വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയുംചെയ്തു. പെൺകുട്ടിയെ സഹായിച്ച എസ്എഫ്ഐ പ്രവർത്തകനായ സഹപാഠിയെ  കഴിഞ്ഞദിവസം രാത്രി ഹോസ്റ്റലിൽ മുറിയിൽകയറി മർദിച്ചു.

ഈ വിവരമറിഞ്ഞ‌് ബുധനാഴ‌്ച ഉച്ചകഴിഞ്ഞ‌് ക്യാമ്പസിലെത്തിയ സച്ചിൻ കുര്യാക്കോസ‌് ഉൾപ്പെടെയുള്ളവരെയും സംഘം ആക്രമിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് സംഘർഷാവസ്ഥ നിയന്ത്രണവിധേയമാക്കിയത്. ഇതേത്തുടർന്ന് സ്കൂൾ ഓഫ് എൻജിനിയറിങ്ങിന് അവധി നൽകി. ഹോസ്റ്റലുകളിൽനിന്ന് ഇതരസംസ്ഥാനക്കാരൊഴികെയുള്ള വിദ്യാർഥികളെ ഒഴിപ്പിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top