22 September Saturday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നോര്‍ക്ക റൂട്‌സ് ഒരു കോടി ഒന്‍പത് ലക്ഷം രൂപ കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

തിരുവനന്തപുരം > നോര്‍ക്ക റൂട്‌സിന്റെ വിവിധ ഓഫീസുകള്‍ മുഖേന ശേഖരിച്ച ഒരു കോടി ഒന്‍പത് ലക്ഷം രൂപയുടെ ചെക്ക് നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ കെ. ഇളങ്കോവന്‍ മുഖ്യമന്ത്രിക്ക് കൈമാറി.

നോര്‍ക്ക റൂട്‌സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍, ചീഫ് എക്‌സിക്ക്യൂട്ടീവ് ഓഫീസര്‍ കെ ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ ജഗദീശ്.ഡി. ചെന്നൈയിലെ എന്‍. ആര്‍. കെ ഡെവലപ്‌മെന്റ് ഓഫീസര്‍ അനു പി ചാക്കോ എന്നിവര്‍ ചേര്‍ന്നാണ് ചെക്ക് കൈമാറിയത്.



 


പ്രധാന വാർത്തകൾ
Top