16 November Friday

സര്‍ക്കാരിന് കരുത്തേകണം: നിവിൻ പോളി

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

നിവിൻ പോളി 25 ലക്ഷം രൂപയുടെ ചെക്ക‌് മുഖ്യമന്ത്രി പിണറായി വിജയന‌് കൈമാറുന്നു. പി രാജീവ്‌ സമീപം


തിരുവനന്തപുരം
രക്ഷാ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന്റേത‌് മികച്ച രീതിയിലുള്ള പ്രവർത്തനമാണെന്ന‌് ചലച്ചിത്രതാരം നിവിൻ പോളി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് എല്ലാവരും സംഭാവന നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ദുരിതാശ്വാസ നിധിയിലേക്ക‌് 25 ലക്ഷം രൂപയുടെ ചെക്ക‌് മുഖ്യമന്ത്രി പിണറായി വിജയന‌്  കൈമാറിയശേഷം മാധ്യമപ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാം അഭിമുഖീകരിച്ചിട്ടില്ലാത്ത വലിയ പ്രളയദുരിതമാണ‌് ഉണ്ടായത‌്. വീടുകളും മറ്റും നഷ്ടപ്പെട്ടവർ നിരവധിയാണ‌്. ഇവരെ കൈപിടിച്ച‌ുയർത്തണം. കേരളത്തിന്റെ പുനർനിർമാണത്തിനായി ഒരുമയോടെ എല്ലാവരും പ്രവർത്തിക്കണം. സർക്കാരിന്റെ നടപടികൾക്ക‌് പിന്തുണ നൽകണമെന്നും  നിവിൻ പോളി പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവിനൊപ്പമെത്തിയാണ‌് നിവിന്‍ മുഖ്യമന്ത്രിയെ കണ്ടത‌്.

പ്രധാന വാർത്തകൾ
Top