14 November Wednesday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നിവിൻ പോളി 25 ലക്ഷം സംഭാവന നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

നിവിൻ പോളി മുഖ്യമന്ത്രിക്ക്‌ ചെക്ക്‌ കൈമാറുന്നു.

തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ചലച്ചിത്ര താരം നിവിൻ പോളി 25 ലക്ഷം രൂപ സംഭാവന നൽകി. തുകയടങ്ങുന്ന ചെക്ക്‌ നിവിൻ പോളി മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറി. പി രാജീവ്‌ ഒപ്പമുണ്ടായിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക്‌ എല്ലാവരും സംഭാവന നൽകണമെന്ന്‌ അഭ്യർഥിച്ച നിവിൻ സർക്കാരിന്റെ ദുരിതാശ്വാസ ഏകോപനത്തെ പ്രശംസിച്ചു.

വളരെ നന്നായിട്ടാണ്‌ സർക്കാർ ഈ കാര്യങ്ങൾ ഏറ്റെടുത്തു നടത്തുന്നത്‌. ദുരിതാശ്വാസ ഫണ്ടിലേക്ക്‌ എല്ലാവരും കഴിയുന്നപോലെ സംഭാവന ചെയ്യണം. വീടുകളും എല്ലാ സമ്പാദ്യവും നഷ്‌ടപ്പെട്ട ദുരിതബാധിതരെ ജീവിതത്തിലേക്ക്‌ കൈപിടിച്ചുയർത്താൻ പൊതുജനങ്ങളുടെ കൂടി സഹായം ആവശ്യമാണ്‌ നിവിൻ പറഞ്ഞു.

കേരളത്തിന്റെ പുനർനിർമിതിക്ക്‌ ഒരുമയോടെയുള്ള പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര രംഗത്ത്‌ നിന്ന്‌ പലരും ദുരിതാശ്വാസത്തിന്‌ സഹായിക്കുന്നുണ്ട്‌. പലരും പുറത്ത്‌ പറയാതെ തന്നെ തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുന്നുണ്ടെന്നും നിവിൻ പോളി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top